പതഞ്ജലി അസമിൽ 1200 കോടിയുടെ മുതൽമുടക്കിനൊരുങ്ങുന്നു

Posted on: November 6, 2016

patanjali-products-big

ന്യൂഡൽഹി : ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേദ് അസമിൽ 1200 കോടി രൂപ മുതൽമുടക്കി പ്ലാന്റ് സ്ഥാപിക്കും. തെസ്പൂർ ജില്ലയിലാണ് പ്രതിവർഷം 10 ലക്ഷം ടൺ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. അസമിലെ ബലിപാറയിൽ പതഞ്ജലി സ്ഥാപിക്കുന്ന മെഗ ഫുഡ്പാർക്ക് അടുത്ത മാർച്ചിൽ പൂർത്തിയാകും.

അടുത്തവർഷം അവസാനത്തോടെ 30 ലക്ഷം കടകളിൽ പതഞ്ജലി ഉത്പന്നങ്ങൾ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 10 ലക്ഷം കടകളിൽ പതഞ്ജലി ഉത്പന്നങ്ങളുണ്ട്.