എ. ബി. ഖരെ ഫാക്ട് സിഎംഡി

Posted on: November 3, 2016

a-b-khare-fact-cmd-big

കൊച്ചി : മദ്രാസ് ഫെർട്ടിലൈസേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ. ബി. ഖരെയ്ക്ക് ഫാക്ട് സിഎംഡിയുടെ അധികചുമതല. റൂർക്കി ഐഐടിയിൽ നിന്നും കെമിക്കൽ എൻജിനീയറിംഗ് ബിരുദം നേടിയ അദേഹം 1980 ൽ മുംബൈ ആർസിഎഫിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2016 ജനുവരി 14 മുതലാണ് മദ്രാസ് ഫെർട്ടിലൈസേഴ്‌സിന്റെ സിഎംഡിയായി ചുമതലയേറ്റത്.

ആർസിഎഫിന്റെ താൽ യൂണിറ്റിലെ യൂറിയഅമോണിയ പ്ലാന്റുകളുടെ ശേഷി വർദ്ധധിപ്പിക്കുന്നതിൽ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1990 ൽ യുഎസ്എയിൽ നടന്ന യുണിഡോ പ്രോഗ്രാമ്മിലേക്ക് പ്രത്യേകം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയാണ്.