സോഫ്റ്റ്ബാങ്ക് ഒലയിൽ 2000 കോടി മുതൽമുടക്കും

Posted on: October 24, 2016

softbank-corp-big

ബംഗലുരു : ജപ്പാനിലെ സോഫ്റ്റ്ബാങ്ക് കോർപറേഷൻ ഓൺലൈൻ ടാക്‌സി ഓപറേറ്ററായ ഒലയിൽ 1,700-2,000 കോടി രൂപയോളം മുതൽമുടക്കാനൊരുങ്ങുന്നു. ഒല 500-700 മില്യൺ ഡോളർ ധനസമാഹരണത്തിന് ഒരുങ്ങുകയാണ്.

 

ഒല ഇതേവരെ മൊത്തം 1.2 ബില്യൺ ഡോളറിന്റെ നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. സോഫ്റ്റ്ബാങ്കിന് പുറമെ, ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റ്, ഡിഎസ്ടി ഗ്ലോബൽ, മാട്രിക്‌സ് പാർട്‌ണേഴ്‌സ് എന്നിവയും ഒലയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.