കൊച്ചി – ഡൽഹി സർവീസുമായി ജെറ്റ് എയർവേസ്

Posted on: October 21, 2016

jet-airways-airbus-a330-200

കൊച്ചി : ജെറ്റ് എയർവേസ് ഒക്‌ടോബർ 30 മുതൽ കൊച്ചിയിൽ നിന്നു ഡൽഹിക്കു നേരിട്ടുള്ള പുതിയ വിമാന സർവീസ് ആരംഭിക്കും. രാവിലെ 6.45-ന് കൊച്ചിയിൽനിന്നു പുറപ്പെടുന്ന വിമാനം 9.50 ന് ഡൽഹിയിലെത്തും. തിരിച്ച് ഉച്ചകഴിഞ്ഞ് 4.05 ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട് രാത്രി 7.15-ന് കൊച്ചിയിലെത്തും.

കൊച്ചി – ഡൽഹി പുതിയ വിമാന സർവീസ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു സൗകര്യപ്രദമായ കണക്ഷൻ ഫ്‌ളൈറ്റുകൾ ലഭ്യമാക്കും. അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ തുടങ്ങിയ രാജ്യാന്തര ഡെസ്റ്റിനേഷുകളിലേക്ക് ഡൽഹി, മുംബൈ തുടങ്ങിയ ഹബുകളിൽ നിന്നാണ് കണക്ഷൻ ലഭ്യമാകും.

കൂടാതെ ഒക്‌ടോബർ 30 മുതൽ മുംബൈ-ഡൽഹി-മുംബൈ റൂട്ടിലും ഡൽഹി- കൊൽക്കത്ത-ഡൽഹി സെക്ടറിൽ വലുപ്പം കൂടിയ എയർബസ് എ330 വിമാനങ്ങൾ സർവീസിന് ഏർപ്പെടുത്തും. ഇതോടെ ഡൽഹി-കൊൽക്കത്ത സെക്ടറിൽ ജെറ്റ് എയർവേസിന്റെ ശേഷി ഇരട്ടിയാകും. കൂടാതെ ഡൽഹി-കൊൽക്കത്ത, കൊൽക്കത്ത-ബംഗലുരു റൂട്ടുകളിൽ അധിക സർവീസുളും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ ഫ്‌ളൈറ്റുകളും വലിയ വിമാനങ്ങളും ശീതകാല സീസണിൽ ജെറ്റ് എയർവേസിന്റെ ആഭ്യന്തര വിമാന സർവീസിനെ കൂടുതൽ ശക്തമാക്കുമെന്ന് ജെറ്റ് എയർവേസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ജയരാജ് ഷൺുഖം പറഞ്ഞു.