അശോക് ലേലാൻഡിന് 1,140 കോടിയുടെ ഓർഡർ

Posted on: October 20, 2016

ashok-leyland-logo-big

ചെന്നൈ : അശോക് ലേലാൻഡിന് ടാൻസാനിയയിൽ നിന്ന് 1,140 കോടി (170 മില്യൺ ഡോളർ) രൂപയുടെ ഓർഡർ ലഭിച്ചു. വാഹനങ്ങൾ, ജെൻസെറ്റ്‌സ്, സ്‌പെയർപാർട്ടുകൾ തുടങ്ങിയവ വിതരണം ചെയ്യാനാണ് കരാർ. എക്‌സിം ബാങ്ക് ഓഫ് ഇന്ത്യയാണ് കരാറിന് ഫൈനാൻസ് ചെയ്യുന്നത്.

ടാൻസാനിയൻ ആഭ്യന്തരമന്ത്രാലയത്തിനാണ് 777 വാഹനങ്ങൾ വിതരണം ചെയ്യുന്നത്. നേരത്തെ 773 വാഹനങ്ങൾക്കുള്ള ഓർഡർ പൂർത്തിയാക്കിയിരുന്നു.

TAGS: Ashok Leyland |