ഹൈറ്റ്‌സ് എച്ച്എൽഎൽ ലൈഫ്‌കെയറിന് ലാഭവിഹിതം കൈമാറി

Posted on: October 17, 2016

hites-pays-dividend-to-hll

തിരുവനന്തപുരം : എച്ച് എൽ എൽ ഇൻഫ്രാടെക് സർവീസസ് (ഹൈറ്റ്‌സ്) 2015-16 സാമ്പത്തികവർഷത്തെ ലാഭവിഹിതം മാതൃകമ്പനിയായ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന് കൈമാറി. നോയിഡയിലെ ഹൈറ്റ്‌സ് കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ലാഭവിഹിതമായ 34.90 ലക്ഷം രൂപയുടെ ചെക്ക് ഹൈറ്റ്‌സ് ഡയറക്ടറും സിഇഒയുമായ എസ്. എൻ. സാത്തു  എച്ച്എൽഎൽ ലൈഫ്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ. പി. ഖണ്ഡേൽവാളിന് കൈമാറി.

ഹൈറ്റ്‌സ് കഴിഞ്ഞ സാമ്പത്തിക വർഷം 1960.85 ലക്ഷം രൂപ വിറ്റുവരവും 116.6 ലക്ഷം രൂപ നികുതിക്ക് ശേഷമുള്ള ലാഭവും നേടി.