എൽ & ടിക്ക് 3,799 കോടിയുടെ റെയിൽവേ കോൺട്രാക്ട്

Posted on: October 15, 2016

lt-bigമുംബൈ : എൽ & ടിയും ജപ്പാനിലെ സോജിറ്റ്‌സ് കോർപറേഷനും ചേർന്നുള്ള കൺസോർഷ്യത്തിന് 3,799 കോടി രൂപയുടെ റെയിൽവേ കരാർ ലഭിച്ചു. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപറേഷന് വേണ്ടി പശ്ചിമമേഖലയിൽ 1042 കിലോമീറ്റർ ട്രാക്ക്, ദാദ്രി മുതൽ ജവഹർലാൽനെഹ്‌റു പോർട്ട് ട്രസ്റ്റ് വരെയുള്ള പാതയുടെ വൈദ്യുതീകരണം തുടങ്ങിയ ജോലികളാണ് കരാറിലുള്ളത്.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഗതാഗതം സാധ്യമാക്കുന്ന വൈദ്യുതീകരിച്ച ഇരട്ടപാതയാണ് നിർമ്മിക്കേണ്ടത്. ജപ്പാൻ ഇന്റർനാഷണൽ കോഓപറേഷൻ ഏജൻസിയുടെ സഹായത്തോടെയാണ് വെസ്റ്റേൺ കോറിഡോർ പദ്ധതി നടപ്പാക്കുന്നത്.