സ്‌റ്റോറീസ് ബംഗലുരു ഷോറൂം ഉദ്ഘാടനം നാളെ

Posted on: October 13, 2016

bronte-group-bengaluru-pres

ബംഗലുരു : ദുബായ് ആസ്ഥാനമായുള്ള ബ്രോനെറ്റ് ഗ്രൂപ്പിന്റെ ഹോം-ഇന്റീരിയർ വിഭാഗമായ സ്‌റ്റോറീസിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം നാളെ ബംഗലുരുവിൽ തുറക്കും. പ്രെസ്റ്റീജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക് ടർ റിസ്‌വാൻ റസാഖ് ഉദ്ഘാടനം നിർവഹിക്കും. ഇന്ദിരനഗർ 100 ഫീറ്റ് റോഡിൽ 15,000 ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ ഷോറൂം ഒരുക്കിയിട്ടുള്ളത്.

ഇന്ത്യ ഉൾപ്പടെ 19 രാജ്യങ്ങളിൽ നിന്നുള്ള ഫർണിച്ചറുകളും ഫർണീഷിംഗ് ഉത്പന്നങ്ങളും പുതിയ ഷോറൂമിൽ ലഭ്യമാകുമെന്ന് ബ്രോനെറ്റ് ഗ്രൂപ്പ് ചെയർമാൻ കെ. പി. ഹാരിസ് പറഞ്ഞു.

ആദ്യഘട്ടത്തിൽ 200 കോടി രൂപയാണ് സ്റ്റോറീസ് ഇന്ത്യയിൽ മുതൽമുടക്കുന്നതെന്ന് സ്ഥാപകനും ജോയിന്റ് മാനേജിംഗ് ഡയറക്ടർമാരായ കെ. പി. സഹീർ, കെ. പി. അബ്ദുൾ നസീർ എന്നിവർ പറഞ്ഞു. സ്റ്റോറീസിന്റെ ആദ്യ ഷോറൂം കഴിഞ്ഞവർഷം കോഴിക്കോട്ട് പ്രവർത്തനമാരംഭിച്ചിരുന്നു. ഒരു ലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം.

മൂന്നാമത്തെ ഷോറൂം 50,000 ചതുരശ്രയടി വിസ്തീർണത്തിൽ കൊച്ചി പാലാരിവട്ടത്ത് തുറക്കും. തുടർന്ന് ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ഇൻഡോർ എന്നിവിടങ്ങളിലും സ്‌റ്റോറീസ് ഷോറൂമുകൾ ആരംഭിക്കും. 2020 ൽ 20 ഷോറൂമുകളാണ് ലക്ഷ്യമെന്നും അദേഹം കൂട്ടിച്ചേർത്തു.