എയർ ഏഷ്യ കാർഗോയ്ക്ക് പേലോഡ് ഏഷ്യ അവാർഡ്

Posted on: October 7, 2016

airasia-cargo-big

കുലാലംപൂർ : എയർ ഏഷ്യ കാർഗോയ്ക്ക് പേലോഡ് അവാർഡ്‌സ് ഏഷ്യ 2016 അംഗീകാരം. ഇൻഡസ്ട്രി ചോയ്‌സ്, കസ്റ്റമർ ചോയ്‌സ് വിഭാഗങ്ങളിലായാണ് ലോ കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ ബഹുമതി എയർ ഏഷ്യ കാർഗോയെ തേടിയെത്തിയത്. അടുത്തയിടെ ഹോംങ്ക്‌കോംഗിൽ സമാപിച്ച പേലോഡ് അവാർഡ്‌സ് ഏഷ്യ 2016 ൽ അവാർഡ് സമ്മാനിച്ചു.

ഉപഭോക്താക്കളും വ്യവസായവിദഗ്ധരും തങ്ങളുടെ പ്രവർത്തനമികവിനെ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് എയർ ഏഷ്യ ഗ്രൂപ്പ് കാർഗോ ഹെഡ് ക്യാപ്റ്റൻ ചിൻ നിയോക് സാൻ പറഞ്ഞു. ഏഷ്യ-ഓസ്‌ട്രേലിയ മേഖലയിലെ വിപുലമായ നെറ്റ് വർക്കും പ്രതിബദ്ധതയുള്ള ജീവനക്കാരുമാണ് എയർ ഏഷ്യയുടെ മികവിന് കാരണമെന്നും അദേഹം ചൂണ്ടിക്കാട്ടി.