ജി എസ് ടി രാജ്യത്തെ ഒറ്റ വിപണിയാക്കും

Posted on: October 6, 2016

 

gst-workshop-tvm-big

തിരുവനന്തപുരം : നികുതി സംബന്ധമായ നാനാത്വത്തിൽനിന്ന് ഇന്ത്യയെ ഒറ്റ നികുതിയിലേക്കു മാറ്റാൻ ചരക്കുസേവന നികുതി (ജി എസ് ടി )ക്കു കഴിയുമെന്ന് വ്യവസായ അഡിഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി പറഞ്ഞു. ജി എസ് ടി യെയും തുടർഫലങ്ങളെയും പറ്റി സംസ്ഥാന വ്യവസായ വകുപ്പ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുമായി ചേർന്നു നടത്തിയ ബോധവത്ക്കരണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ബഹുമുഖ നികുതികൾ ഒരു കുടക്കീഴിലാകുമ്പോൾ വ്യവസായങ്ങൾ വളർച്ച നേടുമെന്നും കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് നികുതി വരുമാന വർധന നേടാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെൻട്രൽ എക്‌സൈസ് ചീഫ് കമ്മിഷണർ പുല്ലേല നാഗേശ്വര റാവു മുഖ്യപ്രഭാഷണം നടത്തി. വ്യവസായ-വാണിജ്യ ഡയറക്ടർ പി. എം. ഫ്രാൻസിസ്, ഫിക്കി സ്റ്റേറ്റ് കൗൺസിൽ ഉപാധ്യക്ഷൻ ദീപക് എൽ. അശ്വാനി, വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെ-ബിപ് സിഇഒ വി. രാജഗോപാൽ, ഫിക്കി സംസ്ഥാന കൗൺസിൽ മേധാവി സാവിയോ മാത്യു എന്നിവർ പ്രസംഗിച്ചു.

ഫിക്കി ഉപാധ്യക്ഷനും കെപിഎംജി പാർട്ണറും മേധാവിയുമായ സച്ചിൻ മേനോൻ, കെപിഎംജി ടാക്‌സ് അഡൈ്വസർ ഭാവന ദോഷി, നികുതി വിദഗ്ധൻ സവിത് ഗോപാൽ, കെപിഎംജി പാർട്ണർമാരായ അശ്വിൻ കേൽക്കർ, എസ്.വി. സുകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.

TAGS: GST |