രാകേഷ് ജുൻജുൻവാല 5,000 കോടി രൂപ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകും

Posted on: October 4, 2016

rakesh-jhunjhunwala-big

മുംബൈ : ഇന്ത്യൻ ഓഹരിവിപണിയിലെ ബിഗ്ബുൾ രാകേഷ് ജുൻജുൻവാല തന്റെ സമ്പാദ്യത്തിൽ നിന്ന് 5000 കോടി രൂപയോ അല്ലെങ്കിൽ മൊത്തം ഓഹരിനിക്ഷേപത്തിന്റെ 25 ശതമാനമോ 2021 ൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 2021 ജൂലൈ 5 ആണ് രാകേഷ് ജുൻ ജുൻവാലയുടെ 60 ാം ജന്മദിനം.

എന്റെ സമ്പാദ്യം മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നില്ലെങ്കിൽ ഞാൻ എങ്ങനെ ഒരു മനുഷ്യസ്‌നേഹിയാകുമെന്നാണ് ജുൻജുൻ വാലയുടെ ചോദ്യം. 2008 ൽ തന്റെ പിതാവ് മരിക്കും വരെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് എത്ര രൂപ ഓരോ വർഷവും ചെലവഴിച്ചുവെന്ന് തിരക്കുമായിരുന്നു. അദേഹത്തിന്റെ വേർപാടിന് ശേഷം ഡിവിഡൻഡ് വരുമാനത്തിന്റെ 25 ശതമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകിവരുന്നു. അതിന്റെ തുടർച്ചയായാണ് 2021 ൽ 5000 കോടി രൂപ നൽകാനുള്ള തീരുമാനമെന്നും അദേഹം പറഞ്ഞു.