ഹോണ്ട കാർ വില ഉയർത്തി

Posted on: September 24, 2016

honda-car-board-big

ന്യൂഡൽഹി : ഹോണ്ട കാറുകളുടെ വില വർധിപ്പിച്ചു. മോഡലനുസരിച്ച് 6,300 രൂപ മുതൽ 14,250 രൂപ വരെയാണ് വർധന. ഹോണ്ട ബ്രയോ (6,900-7,600), ഹോണ്ട ബിആർവി ഡീസൽ (9,900 – 14,250), പെട്രോൾ (13,350-14,050), ഹോണ്ട സിറ്റി (11,000), അമേസ് (6,300), ജാസ് (9,300), ഹോണ്ട സിആർവി (14,100) എന്ന ക്രമത്തിലാണ് വർധന.

അടുത്തയിടെ ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ എയർബാഗ് ഇല്ലാത്ത ഹോണ്ട മൊബീലിയോ മോഡൽ പരാജയപ്പെട്ടിരുന്നു. എയർബാഗ് ഉള്ള മോഡൽ ആകട്ടെ ത്രീ സ്റ്റാർ ക്ലാസിഫിക്കേഷനിൽ ഒതുങ്ങി. എയർബാഗും എബിഎസും നിർബന്ധിതമാക്കും മുമ്പേ ഏർപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് വില കൂട്ടൽ.