ഡിപി വേൾഡ് ഓഗസ്റ്റിൽ കൈകാര്യം ചെയ്തത് 43,000 കണ്ടെയ്‌നർ

Posted on: September 2, 2016

DP-World-Terminal-Big

കൊച്ചി : വല്ലാർപാടത്തെ അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ നടത്തിപ്പുകാരായ ഡിപി വേൾഡ് ഓഗസ്റ്റിൽ 43,000 ടിഇയുവിൽ അധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു. മുൻ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് ഈ വർഷം 20 ശതമാനം വളർച്ചയുണ്ടായി. ദക്ഷിണേന്ത്യയിലെ വ്യാപാരത്തിന്റെ വർദ്ധനയും മികച്ച ടെർമിനൽ സേവനങ്ങളും വളർച്ചയ്ക്ക് സഹായകമായി.

കൊച്ചി ടെർമിനലിൽ ട്രക്ക് ടേൺ എറൗണ്ട് ടൈം 25 മിനിട്ടും ക്രെയിൻ മൂവുകൾ മണിക്കൂറിൽ 30 ൽ അധികവുമാണ്. ആറ് മെയ്ൻ ലൈൻ കപ്പലുകളും പത്ത് ഫീഡർ സർവീസുകളും ഉൾപ്പെടെ മാസം തോറും അറുപതിൽ അധികം കപ്പലുകൾ കണ്ടെയ്‌നറുകളുമായി കൊച്ചിയിൽ വന്നുപോകുന്നു. കോയമ്പത്തൂർ, ബംഗലുരു, ചെന്നൈ, ഹൈദരാബാദ്, നാഗ്പൂർ, ഡൽഹി എന്നിവിടങ്ങളിലേക്ക് റെയിൽ കണക്റ്റിവിറ്റിയും ലഭ്യമാണ്.

ഈ നേട്ടം തുടർന്നും ലോകോത്തര നിലവാരം പാലിക്കുവാൻ തങ്ങളെ പ്രചോദിപ്പിക്കുന്നുവെന്ന് ഡിപി വേൾഡ് കൊച്ചിയുടെ സിഇഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു.

TAGS: DP World Kochi |