മുഖ്യമന്ത്രി പിണറായി വിജയൻ ലുലു മാൾ സന്ദർശിച്ചു

Posted on: August 27, 2016

Yusaf-Ali-receiving-Pinaray

കൊച്ചി : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലിയുടെ ക്ഷണപ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി ലുലു മാൾ സന്ദർശിച്ചു. ദോഹ ബാങ്കിന്റെ കേരളത്തിലെ ആദ്യ ശാഖ ലുലു മാളിൽ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.

എം. എ. യൂസഫലി ഡ്രൈവ് ചെയ്ത ബഗ്ഗിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഹൈപ്പർമാർക്കറ്റും വിവിധ ഷോറൂമുകളും ചുറ്റികണ്ടു. ദോഹ ബാങ്ക് ചെയർമാൻ ഷെയ്ഖ് ഫഹദ് ബിൻ മുഹമ്മദ് ബിൻ ജാബർ അൽ താനി, മാനേജിംഗ് ഡയറക്ടർ ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ ജാബർ അൽ താനി, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് തുടങ്ങിയവർ മുഖ്യമന്ത്രിയെ അനുഗമിച്ചു.