ഇന്ത്യൻ ഹോട്ടൽസ് 33 പുതിയ ഹോട്ടലുകൾ നിർമ്മിക്കും

Posted on: August 28, 2014

Taj-Palace-Mumbai-B

ഇന്ത്യൻ ഹോട്ടൽസ് 33 പുതിയ ഹോട്ടലുകൾ നിർമ്മിക്കും. ഇവയിലെല്ലാം കൂടി 3,700 മുറികളാണ് കമ്പനി ലക്ഷ്യമിടുന്നത്. അതോടെ താജ് ഗ്രൂപ്പിനു കീഴിൽ 158 ഹോട്ടലുകളും 20,000 ഹോട്ടൽമുറികളുമുണ്ടാവും. താജ്, വിവാന്റ, ഗേറ്റ്‌വേ, ജിഞ്ചർ ബ്രാൻഡുകളിലാവും പുതിയ ഹോട്ടലുകൾ അവതരിപ്പിക്കുന്നത്.