ആലിബാബ ഷോപ്ക്ലൂസിനെ ഏറ്റെടുക്കാനൊരുങ്ങുന്നു

Posted on: August 18, 2016

Alibaba.com-Big

ന്യൂഡൽഹി : ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ ഷോപ് ക്ലൂസിനെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഒരു ബില്യൺ ഡോളറാണ് ഗുർഗാവ് ആസ്ഥാനമായുള്ള ഷോപ്ക്ലൂസിന്റെ മൂല്യം കണക്കാക്കിയിട്ടുള്ളത്.

അടുത്തവർഷം ഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണിയിൽ സജീവമാകുന്നതിന്റെ മുന്നോടിയായാണ് ഏറ്റെടുക്കൽ നീക്കം. ഏറ്റെടുക്കൽ പൂർത്തിയായാൽ ഷോപ്ക്ലൂസിനെ പേടിഎമ്മുമായി സംയോജിപ്പിച്ചേക്കുമെന്നാണ് വിപണി വിലയിരുത്തൽ.

ജിഐസി (സിംഗപ്പൂർ), ടൈഗർ ഗ്ലോബൽ, നെക്‌സസ് വെഞ്ചർ പാർ്ട്‌ണേഴ്‌സ്, ഹീലിയോൺ തുടങ്ങിയ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങൾ ഷോപ്ക്ലൂസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

TAGS: Alibaba | Shopclues |