ഡെപ്യൂട്ടി സ്പീക്കർ സ്മാർട്‌സിറ്റി സന്ദർശിച്ചു

Posted on: July 31, 2016
നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി. ശശി കൊച്ചി സ്മാർട്‌സിറ്റിയിലെ ആദ്യ ഐടി ടവർ സന്ദർശിക്കുന്നു. സ്മാർട്‌സിറ്റി  അസി. ഡയറക്ടർ(പ്രൊജക്ട്‌സ് ) എസ്. ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ സമീപം.

നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി. ശശി കൊച്ചി സ്മാർട്‌സിറ്റിയിലെ ആദ്യ ഐടി ടവർ സന്ദർശിക്കുന്നു. സ്മാർട്‌സിറ്റി അസി. ഡയറക്ടർ (പ്രൊജക്ട്‌സ് ) എസ്. ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ സമീപം.

കൊച്ചി : കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി. ശശി കൊച്ചി സ്മാർട്‌സിറ്റി സന്ദർശിച്ചു. കേരളത്തിന്റെ സ്വപ്‌ന പദ്ധതി നേരിൽ കാണാനുള്ള ആഗ്രഹത്താലുള്ള സൗഹൃദസന്ദർശനമാണ് തന്റേതെന്നും ഒരു ടെക്‌നോക്രാറ്റ് കൂടിയായ വി. ശശി പറഞ്ഞു. എൻജിനീയറിംഗ് ബിരുദധാരിയും വ്യവസായ വകുപ്പ് ഡയറക്ടറും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാനും എംഡിയുമെല്ലാമായിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ സന്ദർശനം തങ്ങൾക്ക് ഏറെ പ്രോത്സാഹജനമകാണെന്ന് സ്മാർട്‌സിറ്റി കൊച്ചി ഇടക്കാല സിഇഒ ഡോ. ബാജു ജോർജ് പറഞ്ഞു.

അമേരിക്കൻ കമ്പനിയായ ബേക്കർ ഹ്യൂഗ്‌സിനായുള്ള വാക്ക്-ഇൻ ഇന്റർവ്യൂ സ്മാർട്‌സിറ്റി ആസ്ഥാനത്ത് നടക്കുമ്പോഴായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ സന്ദർശനം. നവംബറോടെ ബേക്കർ ഹ്യൂഗ്‌സ് സ്മാർട്‌സിറ്റിയുടെ ആദ്യ ടവറിൽ പ്രവർത്തനമാരംഭിക്കുമെന്ന് ബേക്കർ ഹ്യൂഗ്‌സ് ഡെലിവിറി മാനേജർ ഷിബു തോമസ് പറഞ്ഞു. ഡ്രില്ലിംഗ്, റിസർവോയർ സേവന വിഭാഗങ്ങൾക്കായി പ്രവർത്തന പരിചയമുള്ള എൺപതോളം സോഫ്റ്റ്‌വേർ എൻജിനീയർമാരെയാണ് പുതുതായി നിയമിക്കുന്നത്. ഇതോടെ സ്മാർട്‌സിറ്റിയിലെ ബേക്കർ ഹ്യൂഗ്‌സ് ജീവനക്കാരുടെ എണ്ണം 200 കവിയുമെന്നും ഷിബു തോമസ് പറഞ്ഞു.

TAGS: Smartcity Kochi |