ഇന്ത്യ ഇന്റർനാഷണൽ സീ ഫുഡ് ഷോ സെപ്റ്റംബറിൽ

Posted on: July 30, 2016

India-International-Seafood

കൊച്ചി : ഇരുപതാമത് ഇന്ത്യ ഇന്റർനാഷണൽ സീ ഫുഡ് ഷോ സെപ്റ്റംബർ 23 മുതൽ 25 വരെ വിശാഖപട്ടണത്തു നടക്കുമെന്നു സമദ്രോത്പന്ന കയറ്റുമതി വികസന അഥോറിട്ടി (എംപിഇഡിഎ) ചെയർമാൻ ഡോ. എ. ജയതിലക് ഐഎഎസ് പറഞ്ഞു. എംപിഡിഎയും സമുദ്രോത്പന്ന കയറ്റുമതിക്കാരുടെ അഖിലേന്ത്യാ സംഘടനയായ സീ ഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (എസ്ഇഎഐ) സംയുക്തമായാണ് വിശാഖപട്ടണം പോർട്ട് ട്രസ്റ്റിന്റെ ഡയമണ്ട് ജൂബിലി സ്റ്റേഡിയത്തിൽ സീ ഫുഡ് ഷോ സംഘടിപ്പിക്കുന്നത്.

രാജ്യത്തെ കമ്പനികളും വ്യവസായ സ്ഥാപനങ്ങളും കൂടാതെ അമേരിക്ക, ജർമനി, ബ്രിട്ടൻ, നെതർലൻഡ്‌സ്, സ്‌പെയിൻ, സ്വീഡൻ, വിയറ്റ്‌നാം, തായ്‌ലൻഡ്, ജപ്പാൻ, ചൈന, ബെൽജിയം, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള നിർമാതാക്കളും ഫുഡ് ഷോയിൽ പങ്കെടുക്കും. 300 സ്റ്റാളുകളിൽ 70 ശതമാനവും ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു. ഇതിൽ 27 ശതമാനം ബുക്കിംഗും വിദേശ രാജ്യങ്ങളിൽനിന്നാണെന്ന് ഡോ. എ. ജയതിലക് പറഞ്ഞു.