എയർപെഗാസസ് വിമാനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഡിജിസിഎ

Posted on: July 29, 2016

Air-Pegasus-ATR-72-Big

ന്യൂഡൽഹി : എയർപെഗാസസ് വിമാനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ലീസർമാർ ഡിജിസിഎയെ സമീപിച്ചു. എയർപെഗാസസ് ഫ്‌ളീറ്റിലെ മൂന്ന് വിമാനങ്ങളുടെ വാടക കുടിശികയായതിനെ തുടർന്നാണിത്.

വിമാനം ഡിരജിസ്റ്റർ ചെയ്താൽ മാത്രമെ ലീസർമാർക്ക് വിമാനങ്ങൾ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാനാകുകയുള്ളു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബുധനാഴ്ച മുതൽ എയർപെഗാസസ് സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.