ഗീതാ ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

Posted on: July 21, 2016

Gita-Gopinath-Big

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചു. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസറും വകുപ്പ് മേധാവിയുമാണ്.

മൈസൂർ സ്വദേശിനിയാണ്. ഡൽഹിയിലെ ലേഡി ശ്രീറാം കോളജ്, ഡൽഹി സ്‌കൂൾ ഓഫ് ഇക്‌ണോമിക്‌സ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയിലെ പ്രിൻസ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇക്‌ണോമിക്‌സിൽ ഡോക്ടറേറ്റ് നേടി.