ഇസാഫ് ബാങ്ക് 10 ശാഖകൾ തുറക്കും

Posted on: July 20, 2016
കെ. പോൾ തോമസ്

കെ. പോൾ തോമസ്

തൃശൂർ : ഇസാഫ് മൈക്രോഫിനാൻസിന്റെ ചെറുകിട ബാങ്ക് രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനമാരംഭിക്കും. ബാങ്ക് തുടങ്ങാനുള്ള റിസർവ് ബാങ്കിന്റ അന്തിമ അനുമതി ഇസാഫിന് ലഭിച്ചുകഴിഞ്ഞു.

ആദ്യഘട്ടത്തിൽ 10 ശാഖകളാണ് തുറക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 150 ശാഖകൾ തുറക്കും. ഇസാഫ് ചെയർമാൻ കെ. പോൾ തോമസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരിക്കും.