സിലിക്കൺ വാലിയിലേക്ക് വാതിൽ തുറന്ന് എസ്‌വി.കോ

Posted on: July 18, 2016

Startup-Village-Logo-Big

കൊച്ചി : സ്റ്റാർട്ടപ് വില്ലേജിന്റെ രണ്ടാംഘട്ടമായി ആരംഭിച്ച എസ്‌വി.കോ (sv.co) സൗജന്യ ഓൺലൈൻ സംരംഭക പരിശീലനത്തിനായി എൻജിനീയറിംഗ് വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രാരംഭ പരിശീലനം മികവോടെ പൂർത്തിയാക്കുന്ന നൂറു സ്റ്റാർട്ടപ് ടീമുകൾക്ക് ആറു മാസത്തെ ഊർജിത പരിശീലനവും തുടർന്ന് അമേരിക്കയിലെ സിലിക്കൺ വാലിയിൽ ഒരാഴ്ച വിദഗ്ധ പരിശീലനവും നൽകും.

ഒരു മാസത്തെ സൗജന്യ കോഴ്‌സിനുള്ള രജിസ്‌ട്രേഷൻ ഓഗസ്റ്റ് 15 ന് തുടങ്ങും. സ്റ്റാർട്ട്ഇൻകോളജ് എന്ന പേരിലുള്ള കോഴ്‌സിനായി www.sv.co/startincollege -ൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഗൂഗിൾ, ഫേസ്ബുക്ക്, ആപ്പിൾ തുടങ്ങിയ ലോകോത്തര സ്ഥാപനങ്ങൾ ക്യാമ്പസ് സ്റ്റാർട്ടപ്പായി തുടങ്ങിയതുപോലെ നമ്മുടെ വിദ്യാർത്ഥികൾക്കും ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാനുള്ള പ്രചോദനം നൽകുകയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് സ്റ്റാർട്ടപ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു.