സീനിയർ സിറ്റിസൺസിന് ഡിസ്‌ക്കൗണ്ട് ഓഫറുമായി സ്‌പൈസ്‌ജെറ്റ്

Posted on: July 15, 2016

SpiceJet-SeniorCitizens-off

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് സീനിയർ സിറ്റിസൺസിന് ബേസ് ഫെയറിൽ 15 ശതമാനം ഡിസ്‌ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. അറുപത് വയസിന് മേൽപ്രായമുള്ളവർക്ക് ആഭ്യന്തരസർവീസുകളിൽ വൺവേ, റൗണ്ട് ട്രിപ്പ് ബുക്കിംഗുകൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം.

ജൂലൈ 15 മുതൽ 2016 സെപ്റ്റംബർ 30 വരെയാണ് ഓഫർ കാലാവധി. ഓഫർ കാലയളവിനുള്ളിൽ യാത്ര പൂർത്തിയാക്കണം.