സച്ചിൻ സ്പാർട്ടൻ ഇന്റർനാഷണലിൽ നിക്ഷേപം നടത്തി

Posted on: July 13, 2016

Sachin@-Spartan-Big

മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ രാജ്യാന്തര സ്‌പോർട്‌സ് ഗുഡ്‌സ് നിർമാതാക്കളായ സ്പാർട്ടൻ ഇന്റർനാഷണലിൽ നിക്ഷേപം നടത്തി. മുതൽമുടക്കിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. സ്പാർട്ടന്റെ ഉപദേശകനായും സച്ചിൻ പ്രവർത്തിക്കും.

സ്‌പോർട്‌സ് ഉപകരണങ്ങളുടെ ഡിസൈനിംഗ്, നിർമാണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സ്പാർട്ടൻ, ഈ വർഷ ജനുവരിയിൽ വെർച്വൽ സ്‌പോർട്‌സ് ക്ലബായ സ്പാർട്ടൻ ക്രിക്കറ്റ് ക്ലബിനും രൂപം നൽകിയിരുന്നു. രവി തക്രാൻ ആണ് ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള സ്പാർട്ടന്റെ സ്ഥാപകൻ.