ഐഡിഎഫ്‌സി ബാങ്ക് ഗ്രാമ വിദ്യാലയ് മൈക്രോ ഫിനാൻസിനെ ഏറ്റെടുക്കുന്നു

Posted on: July 12, 2016

IDFC-Bank-Logo-big

ചെന്നൈ : ഐഡിഎഫ്‌സി ബാങ്ക് തമിഴ്‌നാട്ടിലെ ട്രിച്ചി ആസ്ഥാനമായുള്ള ഗ്രാമ വിദ്യാലയ് മൈക്രോ ഫിനാൻസിനെ (ജിവിഎംഎഫ്എൽ) ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ജിവിഎംഎഫ്എല്ലിന്റെ 100 ശതമാനം ഓഹരികളും ഐഡിഎഫ്‌സി ബാങ്ക് വാങ്ങും.

ഏഴ് സംസ്ഥാനങ്ങളിലെ 65 ജില്ലകളിലായി 12 ലക്ഷം വീടുകളിൽ ഗ്രാമ വിദ്യാലയ് മൈക്രോ ഫിനാൻസിന് സാന്നിധ്യമുണ്ട്. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ ഐഡിഎഫ്‌സി ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റായി ജിവിഎംഎഫ്എൽ മാറും.