ഡോ. ജെ. അലക്‌സാണ്ടർ കെഎൽഎം ആക്‌സീവ ഫിൻവെസ്റ്റ് ചെയർമാൻ

Posted on: June 30, 2016

J.-Alexander-IAS-Big

കൊച്ചി : കർണാടക മുൻ ചീഫ് സെക്രട്ടറിയും മന്ത്രിയുമായിരുന്ന ഡോ. ജെ. അലക്‌സാണ്ടറെ കെഎൽഎം ആക്‌സീവ ഫിൻവെസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്തു. നിലവിലെ ചെയർമാൻ ഷിബു തെക്കുംപുറം ഹോൾടൈം ഡയറക്ടറായി തുടരും. കെഎൽഎം ഗ്രൂപ്പിന്റെ ചെയർമാനും ഇദ്ദേഹമാണ്.

എറണാകുളം മുൻ ജില്ലാ കളക്ടർ കെ.ആർ. വിശ്വംഭരനെ ഇൻഡിപെൻഡന്റ് ഡയറക്ടറായി നിയമിച്ചിരുന്നു. കമ്പനി ഓഹരികൾ വിപണിയിലിറക്കുന്നതിന്റെ ഭാഗമായാണ് ഡയറക്ടർ ബോർഡ് പുനസംഘടന. കമ്പനിയുടെ പേര്, ലോഗാ, തീം കളർ, എന്നിവയിലും മാറ്റമുണ്ടായിട്ടുണ്ടെന്ന് കെഎൽഎം ആക്‌സീവ ഫിൻവെസ്റ്റ് മാനേജിംഗ് ഡയറക്ടർ ജോസ്‌കുട്ടി സേവ്യർ പറഞ്ഞു.