ലുലു ഗ്രൂപ്പ് മലേഷ്യയിൽ ഹൈപ്പർമാർക്കറ്റ് തുറന്നു

Posted on: June 26, 2016
മലേഷ്യയിലെ ആദ്യത്തെ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നജീബ് അബ്ദുൾ റസാഖ് നിർവഹിക്കുന്നു. മലേഷ്യൻ ഉപപ്രധാനമന്ത്രി ഡോ. അഹമ്മദദ് ഹമീദി, എം എ യൂസഫലി, എം എ അഷറഫലി, സൈഫി രൂപാവാല, എം. എ. സലീം എന്നിവർ സമീപം.

മലേഷ്യയിലെ ആദ്യത്തെ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നജീബ് അബ്ദുൾ റസാഖ് നിർവഹിക്കുന്നു. മലേഷ്യൻ ഉപപ്രധാനമന്ത്രി ഡോ. അഹമ്മദദ് ഹമീദി, എം എ യൂസഫലി, എം എ അഷറഫലി, സൈഫി രൂപാവാല, എം. എ. സലീം എന്നിവർ സമീപം.

കുലാലംപൂർ : ലുലു ഗ്രൂപ്പിന്റെ മലേഷ്യയിലെ ആദ്യ ഹൈപ്പർമാർക്കറ്റ് കുലാലംപൂരിൽ തുറന്നു. മലേഷ്യൻ പ്രധാനമന്ത്രി നജീബ് അബ്ദുൾ റസാഖ് ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുലാലംപൂരിലെ ജലാൻ മുൻഷി ക്യാപ് സ്‌ക്വയറിലാണ് രണ്ടര ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.

മലേഷ്യൻ ഉപ പ്രധാനമന്ത്രി ഡോ. അഹമ്മദ് ഹമീദി, കാബിനറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി അലി ഹംസ, മലേഷ്യയിലെ ഇന്ത്യൻ സ്ഥാനപതി ടി.എസ്. ഗുരുമൂർത്തി, യുഎഇ സ്ഥാനപതി അബ്ദുള്ള മത്താർ അൽ മസ്‌റോയി തുടങ്ങിയവരുൾപ്പടെ നിരവധി പ്രമുഖർ ഉദ്ഘാടനചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ലുലു ഗ്രൂപ്പിന്റെ 127 മത്തെ ഹൈപ്പർമാർക്കറ്റാണിത്.

Lulu-malaysia-launch-Bigമലേഷ്യയിൽ 2020 അവസാനമാകുമ്പോഴേക്കും 10 ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനാണ് പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ആദ്യഘട്ടത്തിൽ 300 മില്യൺ യുഎസ് ഡോളറാണ് (2,000 കോടി രൂപ) മുതൽമുടക്കുന്നത്. കേന്ദ്രീകൃത ലോജിസ്റ്റിക്‌സ് വെയർഹൗസിംഗും ഇതോടൊപ്പം സജ്ജമാക്കും. പദ്ധതികൾ പ്രവർത്തന സജ്ജമാകുന്നതോടെ 5,000 മലേഷ്യക്കാർക്ക് തൊഴിൽ ലഭിക്കുമെന്നും അദേഹം പറഞ്ഞു.

കൂടാതെ മലയാളികൾക്കും മലേഷ്യയിൽ ജോലി നൽകും. മലേഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ നിർമ്മിക്കാനും ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ടെന്ന് എം എ യൂസഫലി അറിയിച്ചു. 500 മില്യൺ ഡോളറാണ് (3,400 കോടി രൂപ) ഇതിനായി രണ്ടാംഘട്ടത്തിൽ നിക്ഷേപിക്കുന്നത്. മലേഷ്യയിലെ കാർഷിക മേഖലയെ സഹായിക്കുന്നതിനും അതിലൂടെ ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി കരാർ കൃഷി ആരംഭിക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്. മലേഷ്യൻ സർക്കാർ സ്ഥാപനമായ ഫെഡറൽ ലാൻഡ് ഡെവലപ്‌മെന്റ് അഥോറിട്ടയുമായി സഹകരിച്ചാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേർത്തു.

Lulu-malaysia-inside-Big

ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എ അഷറഫലി, ഡയറക് ടർമാരായ മുഹമ്മദ് അൽത്താഫ്, എം. എ. സലീം, ഫാർ ഈസ്റ്റ് ഡയറക്ടർ രാജ്‌മോഹൻ നായർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.