മലബാർ ഗ്രൂപ്പ് ഫർണീച്ചർ വിപണിയിലേക്കും

Posted on: August 25, 2014

 

M.P.-Ahammed-Malabar-Gold

മലബാർ ഗോൾഡ് ഗ്രൂപ്പ് ഫർണീച്ചർ വിപണിയിലേക്കും. ഇഹം ബ്രാൻഡിലാണ് മലബാർ ഗ്രൂപ്പ് ഫർണീച്ചർ നിർമാണ-വിപണന ശൃംഖല ആരംഭിക്കുന്നത്. ആദ്യ ഔട്ട്‌ലെറ്റ് അടുത്തമാസം 20 ന് കൊല്ലം ആർപി മാളിൽ തുറക്കും.

കയറ്റുമതി വിപണിയും ഇഹം ലക്ഷ്യമിടുന്നുണ്ടെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ഇഹം ബ്രാൻഡിന്റെ ലോഗോ പ്രകാശനം കോഴിക്കോട് നടന്ന ചടങ്ങിൽ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.