സിയോക്‌സ് പുതിയ സ്മാർട്ട്‌ഫോണുകളും ഫീച്ചർ ഫോണുകളും അവതരിപ്പിച്ചു

Posted on: June 17, 2016

Ziox-Mobile-Core-team-Big

മുംബൈ : സിയോക്‌സ് മൊബൈൽ പുതിയ 10 സ്മാർട്ട്‌ഫോണുകളുടെയും 20 ഫീച്ചർ ഫോണുകളുടെയും ശ്രേണി വിപണിയിൽ അവതരിപ്പിച്ചു. ഗോവ റൂബാരുവിൽ നടന്ന ചടങ്ങിൽ സിയോക്‌സിന്റെ 200 ലേറെ ചാനൽ പാർട്ണർമാർ പങ്കെടുത്തു.

മഹാരാഷ് ട്ര, ഗുജറാത്ത്, പശ്ചിമബംഗാൾ, കർണാടക, ഡൽഹി, ഗോവ, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ സിയോക്‌സ് മൊബൈൽസിന് വിപണി സാന്നിധ്യമുണ്ട്. ഇന്ത്യയിൽ അഞ്ഞൂറോളം സർവീസ് സെന്ററുകളാണ് സിയോക്‌സിനുള്ളത്. ഡൽഹിയിലെ പ്ലാന്റിനു പുറമെ രണ്ട് പുതിയ പ്ലാന്റുകൾ സ്ഥാപിക്കാനും സിയോക്‌സിന് പരിപാടിയുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ വികാസ് ജയിൻ പറഞ്ഞു.