രാജഗിരി കോളജിൽ കെഎസ്‌ഐഡിസി ബിസിനസ് ഇൻകുബേഷൻ സെന്റർ

Posted on: June 13, 2016

KSIDC-Logo-big

കൊച്ചി : രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ കെഎസ്‌ഐഡിസി ബിസിനസ് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നു. ഇൻകുബേഷൻ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 14 ന് സ്റ്റാർട്ടപ്പ് മെന്ററിംഗ് സെഷനും നടത്തും.

കാക്കനാട് രാജഗിരി കോളജിൽ രാവിലെ 10 ന് ചേരുന്ന സമ്മേളനത്തിൽ വ്യവസായ-സ്‌പോർട്‌സ് വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ ബിസിനസ് ഇൻകുബേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ ഐഎഎസ്, കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടർ ഡോ. എം. ബീന ഐഎഎസ്, രാജഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ ഫാ. ജോസ് അലക്‌സ് സിഎംഐ തുടങ്ങിയവർ പ്രസംഗിക്കും.