ആമസോൺ മൂന്നാം വാർഷികം : ഇന്ത്യ പോസ്റ്റ് മൈ സ്റ്റാമ്പ് പുറത്തിറക്കി

Posted on: June 6, 2016

Amazon-my-stamp-Big

കൊച്ചി : ആമസോണുമായുള്ള കൂട്ടുകെട്ടിന്റെ മൂന്നാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ തപാൽ വകുപ്പ് മൈ സ്റ്റാമ്പ് പുറത്തിറക്കി. ആമസോൺ ഇന്ത്യയുടെ വൈസ് പ്രസിഡന്റും കൺട്രി മാനേജറുമായ അമിത്ത് അഗർവാളിന് ആദ്യത്തെ മൈ സ്റ്റാമ്പ് തപാൽ വകുപ്പിന്റെ കർണാടക സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഉഷ ചന്ദ്രശേഖർ കൈമാറി.

Amazon-my-stamp-release-Big

ആമസോൺ ഇന്ത്യയുടെ വിതരണ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് തപാൽ വകുപ്പ്. ആമസോൺ 1,55,000 പോസ്റ്റ് ഓഫീസുകളിലൂടെ 19,000 പിൻ കോഡുകളിൽ സേവനം ലഭ്യമാക്കുന്നുണ്ട്. ഈ കൂട്ടായ്മയുടെ ഫലമായിട്ട് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഏറ്റവും വേഗത്തിലും, സൗകര്യപ്രദമായും ആമസോണിന് വിതരണം സാധ്യമാകുന്നു.