ഈസ്‌റ്റേണിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം

Posted on: June 6, 2016

Eastern-Condiments-Award-ju

കൊച്ചി : ഈസ്റ്റേൺ കോണ്ടിമെന്റ്‌സിന് മലിനീകരണ നിയന്ത്രണ ബോർഡി ന്റെ പുരസ്‌കാരം. മീഡിയം വ്യവസായങ്ങളുടെ വിഭാഗത്തിലാണ് ഈസ്റ്റേൺ പുരസ്‌കാരം നേടിയത്. 25,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങിയ താണ് പുരസ്‌കാരം. മലിനീകരണ നിയന്ത്രണത്തിലും പരിസ്ഥിതി സംരക്ഷണ ത്തിലും ഈസ്റ്റേൺ പുലർത്തുന്ന മികവിനെ ജൂറി പ്രശംസിച്ചു.

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന ചടങ്ങിൽ പി കെ. ശ്രീമതി ടീച്ചർ എംപി പുരസ്‌കാരം സമ്മാനിച്ചു. ആരോഗ്യ കുടുംബക്ഷേമ മലിനീകരണ വകുപ്പുമന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

ഈസ്റ്റേണിനു വേണ്ടി സീനിയർ മാനേജർ നസീമ ആസാദ്, ക്വാളിറ്റി മാനേജർ പരശുരാമൻ, ഡെപ്യൂട്ടി മാനേജർ അരോക്കിയ എഡ്‌വിൻ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.