എൽ & ടി ക്ക് 2,161 കോടിയുടെ കരാർ

Posted on: June 6, 2016

L&T-Infra

മുംബൈ : എൻജിനീയറിംഗ് കമ്പനിയായ ലാർസൺ & ട്യൂബ്രോ (എൽ &ടി) യ്ക്ക് വിവിധ ബിസിനസ് മേഖലകളിൽ നിന്ന് 2,161 കോടി രൂപയുടെ കരാർ. ഫ്രൈറ്റ് കോറിഡോർ കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് വേണ്ടിയുള്ള ബിൽഡിംഗ് ഡിസൈൻ ചെയ്ത് നിർമ്മിക്കാനുള്ള 847 കോടിയുടെ കരാറാണ് ഇവയിൽ വലുത്.

ഗുജറാത്ത് വാട്ടർ ഇൻഫ്രാസ്ട്രക്ചർ, രാജസ്ഥാൻ അർബൻ ഡ്രിങ്കിംഗ് വാട്ടർ എന്നിവയ്ക്കായി 709 കോടിയുടെ കരാർ, കർണാടക സോളാർ പവർ ഡെവലപ്‌മെന്റ് കോർപറേഷൻ, പവർ ഗ്രിഡ് കോർപറേഷൻ എന്നിവയിൽ നിന്ന് 403 കോടിയുടെ കരാറും ഇതിൽ ഉൾപ്പെടുന്നു.