ഇന്ത്യ റബർ മീറ്റ് 2015 മാർച്ചിൽ

Posted on: August 25, 2014

Rubber-Plantation

ഇന്ത്യ റബർ മീറ്റ് 2015 (ഐആർഎം 2015) മാർച്ച് നാലു മുതൽ ആറു വരെ കേരളത്തിൽ നടത്തും. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി 900 പ്രതിനിധികൾ ഐആർഎം 2015-ൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റബർബോർഡ് ചെയർമാൻ ഷീല തോമസ് ചെയർമാനും വിനോദ് ടി സൈമൺ (ചെയർമാൻ, റബർ സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിൽ) വൈസ്‌ചെയർമാനുമായി ഐആർഎം 2015 ഓർഗനൈസിംഗ് കമ്മിറ്റിക്കു രൂപീകരിച്ചു.

ഈ വർഷം ഫെബ്രുവരിയിൽ കൊച്ചി ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിലായിരുന്നു ആദ്യത്തെ ഇന്ത്യ റബർ മീറ്റ്. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി 700 പ്രതിനിധികൾ ഈ മീറ്റിൽ പങ്കെടുത്തിരുന്നു.