വോഡഫോൺ ഐപിഒ 2017 ൽ

Posted on: June 5, 2016

Vodafone-India-Logo-big

മുംബൈ : വോഡഫോൺ ഇനീഷ്യൽ പബ്ലിക്ക് ഓഫർ 2017 ഏപ്രിൽ – ജൂൺ ക്വാർട്ടറിലുണ്ടായേക്കും. നേരത്തെ ഈ വർഷം പബ്ലിക് ഇഷ്യു നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇഷ്യുവിലൂടെ 17,000-18,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ബാങ്ക് ഓഫ് അമേരിക്ക മെറിൽലിഞ്ച്, കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ്, യുബിഎസ് എന്നിവയാണ് ഇഷ്യുവിന്റെ ലീഡ് ബാങ്കേഴ്‌സ്. ഐസിഐസിഐ ബാങ്ക്, ഡ്യൂഷെ ബാങ്ക്, എച്ച്എസ്ബിസി എന്നിവരാണ് ബുക്ക് റണ്ണേഴ്‌സ്.