ടൊയോട്ട ക്രെസ്റ്റ പെട്രോൾ മോഡൽ വരുന്നു

Posted on: May 30, 2016

Toyota-Innova-Crysta-exteri

ന്യൂഡൽഹി : ഡീസൽ വാഹനങ്ങൾക്കുള്ള നിരോധനം കണക്കിലെടുത്ത് ടൊയോട്ട ഇന്ത്യ ക്രെസ്റ്റയുടെ പെട്രോൾ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ദീപാവലിയോട് അനുബന്ധിച്ച് പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ചേക്കും.

ഇപ്പോൾ 2.4 ലിറ്റർ ഡീസൽ എൻജിൻ ആണ് ക്രെസ്റ്റയിലുള്ളത്. പുതിയ മോഡലിൽ 2.7 ലിറ്റർ പെട്രോൾ എൻജിൻ ആയിരിക്കും അവതരിപ്പിക്കുന്നത്. ക്രെസ്റ്റയ്ക്ക് ഇതേവരെ 15,000 ബുക്കിംഗ് ലഭിച്ചതായി ടൊയോട്ട വ്യക്തമാക്കി.