സഞ്ജയ് വിജയകുമാർ രാജസ്ഥാൻ സർക്കാരിന്റെ സ്റ്റാർട്ടപ്പ് ഉപദേഷ്ടാവ്

Posted on: May 26, 2016

Sanjay-Vijayakumar-yellow-B

കൊച്ചി : രാജസ്ഥാൻ സർക്കാരിന്റെ സ്റ്റാർട്ടപ്പ് കൗൺസിൽ ഉപദേഷ്ടാവായി കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാറിനെ നിയമിച്ചു. ഇന്ത്യയിലെ ആദ്യ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്റ്റാർട്ടപ്പ് വില്ലേജിനെ വികസിപ്പിച്ചത് കണക്കിലെടുത്താണിത്. രാജസ്ഥാനിലും സ്റ്റാർട്ടപ്പ് സംവിധാനങ്ങൾ സൃഷ്ടിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് സഞ്ജയിനെ നിയമിച്ചിരിക്കുന്നത്.

സഞ്ജയിനൊപ്പമുള്ള വിദഗ്ധരിൽ സ്‌നാപ്ഡീൽ സിഇഒയും സ്ഥാപകനുമായ കുനൽ ബാൽ, ഐ-സ്പിരിറ്റിന്റെ സ്ഥാപകൻ ശരത് ശർമ്മ, മണിപ്പാൽ ഗ്ലോബൽ എജ്യൂക്കേഷൻ ചെയർമാൻ ടിവി മോഹൻദാസ് പൈ, ന്യൂസ്ഹണ്ട് സ്ഥാപകനും സിഇഒയുമായ വിരു ഗുപ്ത തുടങ്ങിയവരുമുണ്ട്.

രാജ്യത്ത് സംരംഭക സംസ്‌കാരം വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകതയാണ് രാജസ്ഥാൻ സർക്കാരിന്റെ സ്റ്റാർട്ടപ്പ് കൗൺസിൽ രൂപീകരണത്തിലൂടെ വ്യക്തമാകുന്നതെന്ന് സഞ്ജയ് വിജയകുമാർ പറഞ്ഞു.