സ്‌കൂട്ട് സിംഗപ്പൂർ – ചെന്നൈ സർവീസ് തുടങ്ങി

Posted on: May 25, 2016

Scoot-B787-800-Dreamliner-B

ചെന്നൈ : സിംഗപ്പൂർ എയർലൈൻസ് ഗ്രൂപ്പിലെ ലോകോസ്റ്റ് എയർലൈനായ സ്‌കൂട്ട് സിംഗപ്പൂർ – ചെന്നൈ പ്രതിദിന സർവീസ് തുടങ്ങി. 335 സീറ്റുകളുള്ള ബോയിംഗ് 787-800 ഡ്രീംലൈനർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ചത്തേക്ക് 5,300 രൂപയാണ് ചെന്നൈ – സിംഗപ്പൂർ എല്ലാ ഉൾപ്പടെയുള്ള പ്രമോഷണൽ നിരക്ക്. അടുത്തയാഴ്ച മുതൽ 5,900 രൂപയായിരിക്കും എല്ലാ നികുതികളും ഉൾപ്പടെയുള്ള വൺവേ നിരക്ക് എന്ന് സ്‌കൂട്ട് കൺട്രി ഹെഡ് ഭരത് മഹാദേവൻ പറഞ്ഞു. ചെന്നൈ – സിഡ്‌നി, ചെന്നൈ -മെൽബൺ സെക് ടറുകളിൽ 13,500 രൂപയാണ് വൺവേ നിരക്ക് എന്നും അദേഹം വ്യക്തമാക്കി.

സിംഗപ്പൂർ അമൃതസർ സർവീസ് ഇന്ന് ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ മാത്രമായിരിക്കും. സിംഗപ്പൂർ – ജയപ്പൂർ സർവീസ് ഒക്‌ടോബർ രണ്ടിന് ആരംഭിക്കും. ഈ സെക്ടറിൽ ആഴ്ചയിൽ നാല് സർവീസുകളുണ്ടാകും.