അൽ അൻസാരി എക്‌സ്‌ചേഞ്ച് 50 ന്റെ നിറവിൽ

Posted on: May 25, 2016
അൽ അൻസാരി എക്‌സ്‌ചേഞ്ചിന്റെ 50 ാം വാർഷികത്തോടനുബന്ധിച്ച് ദുബായിൽ നടത്തിയ പത്രസമ്മേളനത്തിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അലി അൽ അൻസാരി (വലത്ത്) സംസാരിക്കുന്നു.

അൽ അൻസാരി എക്‌സ്‌ചേഞ്ചിന്റെ 50 ാം വാർഷികത്തോടനുബന്ധിച്ച് ദുബായിൽ നടത്തിയ പത്രസമ്മേളനത്തിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അലി അൽ അൻസാരി (വലത്ത്) സംസാരിക്കുന്നു.

ദുബായ് : യുഎഇയിലെ പ്രമുഖ മണിഎക്‌സ്‌ചേഞ്ച് സ്ഥാപനമായ അൽ അൻസാരി എക്‌സ്‌ചേഞ്ച് 50 ാം വാർഷികം ആഘോഷിക്കുന്നു. ആഘോഷപരിപാടികളുടെ ഭാഗമായി 50 ദശലക്ഷം ദിർഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അലി അൽ അൻസാരി പത്രസമ്മേളനത്തിൽ അറിയിച്ചു.

യുഎഇയിലും വിദേശരാജ്യങ്ങളിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിരിക്കും തുക വിനിയോഗിക്കുക. കഴിഞ്ഞ വർഷം കമ്പനി 15 ശതമാനം വളർച്ച നേടി. അൽ അൻസാരി എക്‌സ്‌ചേഞ്ചിന് യുഎഇയിൽ 35 ശതമാനം വിപണിവിഹിതമുണ്ട്. 50 വർഷം മുമ്പ് അഞ്ച് ജീവനക്കാരുമായി തുടങ്ങിയ കമ്പനിയിൽ ഇപ്പോൾ 170 ശാഖകളിലായി 2,500 ഓളം പേർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 250 പേർ സ്വദേശികളാണ്.

പ്രതിദിനം 70,000 ൽ അധികം ഇടപാടുകളാണ് നടക്കുന്നത്. പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 25 ലക്ഷം. സ്ഥാപനത്തിന്റെ വളർച്ചയിൽ യുഎഇ ഭരണാധികാരികളുടെ പിന്തുണ വലുതാണെന്നും അവർക്ക് നന്ദി പറയുന്നതായും മുഹമ്മദ് അലി അൽ അൻസാരി കൂട്ടിച്ചേർത്തു.