ആസ്റ്റർ ഓൺലൈൻ സ്‌റ്റോറിന് തുടക്കമായി

Posted on: May 23, 2016

Asteronline.com-launch-Big

ദുബായ് : ആരോഗ്യരംഗത്ത് ഗൾഫ് മേഖലയിലെ ആദ്യത്തെ ഇ-കൊമേഴ്‌സ് സ്റ്റോറിന് തുടക്കമായി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ആസ്റ്റർഓൺലൈൻ സ്‌റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ ഫാർമസിയുടെ 200 മത് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

ദുബായിലെ ജനങ്ങൾക്ക് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട എല്ലാ ഉത്പന്നങ്ങളും വീടുകളിൽ എത്തിക്കുന്ന പദ്ധതിയാണ് Asteronline.com ലക്ഷ്യമിടുന്നത്. ഓൺലൈനിലൂടെ എല്ലാ തരം മരുന്നുകളും പോഷകാഹാര ഉത്പന്നങ്ങൾ, ആരോഗ്യസംബന്ധിയായ ഉപകരണങ്ങൾ, ത്വക്-കേശ സംരക്ഷണ ഉത്പന്നങ്ങൾ തുടങ്ങി 10,000 ൽപ്പരം ഉത്പന്നങ്ങൾ ഓൺലൈൻ വഴി ലഭ്യമാകും.

ആസ്റ്റർ ഫാർമസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നു ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു. തിരക്കേറിയ ജീവിതത്തിൽ ആസ്റ്റർ ഓൺലൈൻ പോർട്ടൽ ഏറെ സവിശേഷവും പ്രാധാന്യമേറിയതുമാണെന്നു സച്ചിൻ ചൂണ്ടിക്കാട്ടി.

യുഎഇ ഭരണകൂടത്തിന്റെ വീക്ഷണത്തിനനുസരിച്ച് ആരോഗ്യമേഖലയിൽ ഇത്തരമൊരു ഓൺലൈൻ സ്‌റ്റോറിന് തുടക്കമിടാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഉപഭോക്താക്കളുടെയും രോഗികളുടെയും ആവശ്യങ്ങൾക്കനുസരിച്ചു ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ഇതു വഴി കഴിയുമെന്നും അദേഹം കൂട്ടിച്ചേർത്തു.

ആസ്റ്റർ ഫാർമസി ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്ന് ആസ്റ്റർ ഫാർമസി സിഇഒ ജോബിലാൽ വാവച്ചൻ പറഞ്ഞു.