ഫോർഡ് ഇന്ത്യ 48,700 ഇക്കോ സ്‌പോർട്ടുകൾ തിരിച്ചുവിളിച്ചു

Posted on: May 20, 2016

Ford-EcoSport-Big-a

ന്യൂഡൽഹി : ഫോർഡ് ഇന്ത്യ 48,700 ഇക്കോ സ്‌പോർട്ടുകൾ തിരിച്ചു വിളിച്ചു. ഫ്യുവൽ, ബ്രേക്ക് ലൈനുകളിലെ തകരാറുകളാണ് തിരിച്ചുവിളിക്കാൻ കാരണം. 2013 ഏപ്രിലിനും 2014 ജൂണിനും മധ്യേ നിർമ്മിച്ച 48,000 ഡീസൽ ഇക്കോ സ്‌പോർട്ടുകളിലാണ് ഈ തകരാറ് കണ്ടെത്തിയിട്ടുള്ളത്.

പിൻ സീറ്റിന്റെ ബാക്ക് റെസ്റ്റ് ബോൾട്ടുകളുടെ നിലവാരക്കുറവു മൂലം 2016 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നിർമ്മിച്ച 700 ഇക്കോ സ്‌പോർട്ടുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. കോംപാക്ട് എസ് യു വിയായ ഇക്കോ സ്‌പോർട്ട് പുറത്തിറക്കിയ ശേഷമുള്ള മൂന്നാമത്തെ തിരിച്ചുവിളിക്കലാണിത്.