സത്യനാദെല്ല 30 ന് ഇന്ത്യ സന്ദർശിക്കും

Posted on: May 20, 2016

സത്യ നാദെല്ല

ന്യൂഡൽഹി : മൈക്രോസോഫ്റ്റ് സിഇഒ സത്യനാദെല്ല 30 ന് ഇന്ത്യ സന്ദർശിക്കും. സിഐഐ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിംഗിൽ പങ്കെടുക്കാനാണ് അദേഹം എത്തുന്നത്. സത്യനാദെല്ലയുടെ മൂന്നാമത്തെ ഇന്ത്യ സന്ദർശനമാണിത്.

കഴിഞ്ഞ ഡിസംബറിൽ സത്യനാദെല്ല ഹൈദരാബാദിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.