19
Friday
April 2024
April 2024
സ്‌പൈസ്‌ജെറ്റ് ആനിവേഴ്‌സറി സെയിൽ
Posted on: May 17, 2016
ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് 511 രൂപയിൽ ആരംഭിക്കുന്ന ആനിവേഴ്‌സറി സെയിൽ വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. സ്‌പൈസ്‌ജെറ്റിന്റെ 11 ാം വാർഷികത്തോടനുബന്ധിച്ച് ഇന്റർനാഷണൽ സെക്ടറിൽ 2,111 രൂപ മുതലുള്ള ഓഫറും ലഭ്യമാണ്. നികുതികൾ ഉൾപ്പെടാതെയുള്ള നിരക്കുകളാണിത്. മെയ് 19 ന് അർധരാത്രി വരെ ഓഫർ പ്രകാരം ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ആഭ്യന്തര സെക്ടറിൽ ജൂൺ 15 മുതൽ 2016 സെപ്റ്റംബർ 30 വരെയും ഇന്റർനാഷണൽ സെക്ടറിൽ ജൂൺ ഒന്നു മുതൽ 2016 ജൂലൈ 20 വരെയാണ് യാത്രാകാലാവധി. ആറ് ഇന്റർനാഷണൽ ഫ്‌ളൈറ്റുകൾ ഉൾപ്പടെ പ്രതിദിനം 41 ഡെസ്റ്റിനേഷനുകളിലേക്കായി 306 ഫ്‌ളൈറ്റുകളാണ് സ്‌പൈസ്‌ജെറ്റ് ഓപറേറ്റ് ചെയ്യുന്നത്.
News in this Section
Related News