വോഡഫോൺ സൂപ്പർനെറ്റ് 4 ജി ആയിരം പട്ടണങ്ങളിലേക്ക്

Posted on: May 11, 2016

Vodafone-4G-Big

കൊച്ചി : വോഡഫോൺ ഗുജറാത്ത്, ഹരിയാന, യുപി (ഈസ്റ്റ്), പശ്ചിമ ബംഗാൾ എന്നീ സർക്കിളുകളിൽ 4 ജി സേവനം ആരംഭിക്കും. വോഡഫോൺ സൂപ്പർനെറ്റ് 4 ജി ആയിരം പട്ടണങ്ങളിലാവും ഈ വർഷം ലഭ്യമാകുക. നേരത്തെ മുംബൈ, ഡൽഹി, കൊൽക്കത്ത, കർണാടക, കേരളം എന്നീ അഞ്ചു ടെലികോം സർക്കിളുകളിൽ 4 ജി അവതരിപ്പിച്ചിരുന്നു.

ഉപഭോക്താക്കളിൽ നിന്നു ലഭിച്ചത് വളരെ ക്രിയാത്മകമായ പ്രതികരണമായിരുന്നു എന്ന് വോഡഫോൺ ഇന്ത്യയുടെ എംഡിയും സിഇഒയുമായ സുനിൽ സൂദ് പറഞ്ഞു.