ഇൻഡിഗോ ബംഗലുരു, ചെന്നൈ, കോൽക്കത്ത സർവീസുകൾ തുടങ്ങുന്നു

Posted on: May 10, 2016

Indigo-Airlines-fleet-big

ന്യൂഡൽഹി : ഇൻഡിഗോ ഡൽഹിയിൽ നിന്ന് ബംഗലുരു, ചെന്നൈ, കോൽക്കത്ത എന്നിവിടങ്ങളിലേക്ക് അടുത്തമാസം മുതൽ പുതിയ പ്രതിദിന സർവീസുകൾ തുടങ്ങുന്നു.

ഡൽഹി-ബംഗലുരു സെക്ടറിൽ ഇൻഡിഗോയുടെ 15 ാമത്തെ പ്രതിദിന ഫ്‌ളൈറ്റാണ് ജൂൺ ഒന്നു മുതൽ സർവീസ് ആരംഭിക്കും. ഡൽഹിയിൽ നിന്നും രാത്രി 11.30 ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് അർധരാത്രി 2.10 ന് ബംഗലുരുവിൽ എത്തിച്ചേരും.

ഡൽഹി-ചെന്നൈ സെക്ടറിലെ 11 ാമത്തെ പ്രതിദിന ഫ്‌ളൈറ്റ് ജൂൺ രണ്ടിന് സർവീസ് തുടങ്ങും. ഡൽഹിയിൽ നിന്നും രാത്രി 11.30 ന് പുറപ്പെട്ട് അർധരാത്രി 2.15 ന് ചെന്നൈയിൽ എത്തും. തിരിച്ച് ചെന്നൈയിൽ നിന്നും അർധരാത്രി 2.45 ന് പുറപ്പെട്ട് പുലർച്ചെ 5.30 ന് ഡൽഹിയിൽ എത്തും.

ഡൽഹിയിൽ നിന്ന് കോൽക്കത്തയിലേക്കുള്ള 13 ാമത്തെ പ്രതിദിന ഫ്‌ളൈറ്റും ഇതോടൊപ്പം സർവീസ് ആരംഭിക്കും. 40 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിദിനം 767 ഫ്‌ളൈറ്റുകളാണ് ഇൻഡിഗോ ഓപറേറ്റ് ചെയ്യുന്നത്.