റെജി ജോസഫിന് കെസിബിസി മാധ്യമ അവാർഡ്

Posted on: May 9, 2016

REJI-JOSEPH-Passport

കൊച്ചി : ദീപിക കോട്ടയം ബ്യൂറോചീഫ് റെജി ജോസഫിന് കെസിബിസി മാധ്യമക്കമ്മീഷന്റെ 2015-ലെ മാധ്യമ അവാർഡ്.  ജൂൺ 19 ന് വൈകുന്നേരം അഞ്ചിന് കൊച്ചി പിഒസിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ അറിയിച്ചു.

പത്രപ്രവർത്തനരംഗത്തെ മികവിന് ഫെലോഷിപ്പുകളും അവാർഡുകളും ഉൾപ്പടെ 66 ദേശീയ-അന്തർദേശിയ പുരസ്‌കാരങ്ങൾ റെജി ജോസഫ് നേടിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ ആഷ്‌ലി തെരേസ ജോസ് ഇളങ്ങുളം സെന്റ് മേരീസ് എച്ച് എസ് അധ്യാപികയാണ്. മക്കൾ : ആഗ്നസ് തെരേസ്, അൽഫോൻസ് (ഇരുവരും കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂൾ വിദ്യാർത്ഥികൾ).

പ്രഫ. ജോയിക്കുട്ടി പാലത്തുങ്കൽ (സാഹിത്യഅവാർഡ്), നടൻ നിവിൻ പോളി (യുവപ്രതിഭാ അവാർഡ്), ഡോ. സ്‌കറിയ സക്കറിയ (ദാർശനിക വൈജ്ഞാനിക അവാർഡ്) എന്നിവരാണ് ഈ വർഷത്തെ മറ്റ് ജേതാക്കൾ. കൂടാതെ ഈ വർഷത്തെ ഗുരുപൂജാ പുരസ്‌കാരങ്ങൾക്കായി റവ. ഡോ. ജസ്റ്റിൻ പനയ്ക്കൽ, ഡോ. ബിയാട്രിക്‌സ് അലെക്‌സിസ്, റവ. ഡോ. ജേക്കബ് തെക്കേപറമ്പിൽ, ബ്രദർ മാവുരൂസ് മാളിയേക്കൽ, ജോസ് വരാപ്പുഴ എന്നിവരും തെഞ്ഞെടുക്കപ്പെട്ടു.

കെസിബിസി മാധ്യമക്കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ അധ്യക്ഷനായ അവാർഡ് നിർണയസമിതിയിൽ ഫാ. വർഗീസ് വള്ളിക്കാട്ട്, ഡോ. എബ്രഹാം ജോസഫ്, റവ. ഡോ. പോൾ തേലക്കാട്ട്, ഡോ. എഡ്വേർഡ് എടേഴത്ത് എന്നിവരും അംഗങ്ങളായിരുന്നു.