ടൈറ്റാൻ കാരറ്റ്‌ലാനിയെ ഏറ്റെടുത്തു

Posted on: May 7, 2016

CaratLane-homepage-Big

ബംഗലുരു : ടൈറ്റാൻ ഓൺലൈൻ ജുവല്ലറി മേഖലയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലെ കാരറ്റ്‌ലാനിയെ ഏറ്റെടുത്തു. ടൈറ്റാന് കാരറ്റ്‌ലാനിയിൽ 51 ശതമാനം ഓഹരിപങ്കാളിത്തമുണ്ടാകും.

മിഥുൻ സചേതി 2007 ൽ സ്ഥാപിച്ച കാരറ്റ്‌ലാനിക്ക് ഓൺലൈൻ ബിസിനസിന് പുറമെ 13 ജുവല്ലറി സ്റ്റോറുകളുമുണ്ട്. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ കാരറ്റ്‌ലേനി ടൈറ്റാന്റെ സബ്‌സിഡയറിയാകും.