ഫെഡറൽ ബാങ്കിന് ട്രാൻസ്ഫാസ്റ്റ് റെമിറ്റൻസുമായി ധാരണ

Posted on: May 6, 2016

Federal-Bank-Logo-new-big

കൊച്ചി : അമേരിക്കയിലുള്ള പ്രവാസികൾക്ക് ഇന്ത്യൻ രൂപയിൽ ഓൺലൈനായി പണം ഇടപാടു നടത്തുന്നതിന് സഹായകരമാകുംവിധം ട്രാൻസ്ഫാസ്റ്റ് റെമിറ്റൻസുമായി ഫെഡറൽ ബാങ്ക് ധാരണയിലെത്തി. ട്രാൻസ്ഫാസ്റ്റിന് അമേരിക്ക, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങി 120 ൽപ്പരം രാജ്യങ്ങളിലായി മികച്ച വിതരണശൃംഖലയുണ്ട്.

അമേരിക്കയിലുള്ള പ്രവാസി ഇടപാടുകാർക്ക് അമേരിക്കയിലെ ബാങ്ക് അക്കൗണ്ടിൽ നിന്ന്  ഇന്ത്യയിലെ എൻആർഐ അക്കൗണ്ടിലേക്ക് പെട്ടെന്നു പണം കൈമാറാൻ സാധിക്കും. ഡെബിറ്റ്, ക്രെഡിറ്റ്കാർഡുകൾ ഉപയോഗിച്ചും സാധ്യമാണ്. https://transfast.com/send-money-to-india എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌തോ ട്രാൻസ്ഫാറ്റിന്റെ ഐഒഎസ്, ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ്‌ചെയ്‌തോ പണം അയക്കാം.