വിസ്താര ഫ്‌ളീറ്റിൽ 10 വിമാനങ്ങൾ

Posted on: May 5, 2016

Vistara-plane-big

മുംബൈ : വിസ്താര ഫ്‌ളീറ്റിലെ പത്താമത്തെ വിമാനം മെയ് 12 മുതൽ സർവീസ് തുടങ്ങും. പുതിയ എയർബസ് എ-320 വിമാനം എത്തുന്നതോടെ ഡൽഹി -ബംഗലുരു സെക്ടറിൽ പ്രതിദിനം 3 ഉം ഡൽഹി – ഗോവ സെക്ടറിൽ പ്രതിദിനം രണ്ടും സർവീസുകൾ ഉണ്ടാകും.

ഇപ്പോൾ 16 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിവാരം 400 ലേറെ സർവീസുകളാണ് വിസ്താര നടത്തുന്നത്. 2018 ടെ വിസ്താര ഫ്‌ളീറ്റിൽ 20 വിമാനങ്ങളാണ് ലക്ഷ്യമിടുന്നത്.