രോഹിത് ശർമ്മ ഹുബ്‌ലോട്ട് ബ്രാൻഡ് അംബാസഡർ

Posted on: May 3, 2016

Rohit-Sharma-signs-Hublot-w

ന്യൂഡൽഹി : ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയെ ഹുബ്‌ലോട്ട് വാച്ചസിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഹുബ്‌ലോട്ടിന്റെ ക്ലാസിക് ഫ്യൂഷൻ എയ്‌റോഫ്യൂഷൻ ക്രോണോഗ്രാഫ് വാച്ചുകൾ ഇനി രോഹിത് ശർമ്മ പ്രമോട്ട് ചെയ്യും.

രാജ്യാന്തര ബ്രാൻഡായ ഹുബ് ലോട്ടുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് രോഹിത് ശർമ്മ പറഞ്ഞു. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കും ഹുബ്‌ലോട്ടുമായി സഹകരിക്കുന്നുണ്ട്.